Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് 20 ഓളം പേർ സിപിഐഎമ്മിൽ നിന്ന് രാജിവച്ചു.
കഴിഞ്ഞദിവസമാണ് പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിന് പാർട്ടിയിൽനിന്ന് തരംതാഴ്ത്തിയത്. ഏരിയ കമ്മിറ്റി യോഗത്തിൽ വച്ച് ജില്ലാ നേതൃത്തോട് കലഹിച്ചതിന്ന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്താൻ തീരുമാനിച്ചത്.
പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചിരുന്നു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്ദുൽ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
അതേസമയം, അബ്ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം. മുമ്പ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും ഷുക്കൂറിന്റെ അതൃപ്തി വലിയ വാർത്തയായിരുന്നു.
Kerala
കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ.പി. രമണിക്കൊപ്പമാണ് ടികെ ഗോവിന്ദനെത്തിയത്.
കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി ഗോവിന്ദൻ കൂടിക്കാഴ്ച്ച നടത്തി. കൂടാതെ കൊടിയേരിയുടെ വീട്ടിലെ ഓർമ്മ ചിത്രങ്ങളും മ്യൂസിയവും സന്ദർശിച്ചു.
അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് ആദ്യമാണ്. പാർട്ടിയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഗോവിന്ദന്റെ സന്ദർശനം.
National
ന്യൂഡൽഹി: ലോക്സഭയുടെ അംഗസംഖ്യ 50 ശതമാനമായി വർധിപ്പിക്കുന്ന ബിൽ ബുൾഡോസ് ചെയ്യാൻ മോദി സർക്കാർ നിർദേശിക്കുന്നുണ്ടെന്നും ഇത്തരമൊരു ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു ദോഷകരമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
ഓരോ സംസ്ഥാനത്തിനും അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണത്തിലും 50 ശതമാനം വർധനവ് വരുത്താൻ നിർദേശമുണ്ടെന്നും ഇതു യഥാർഥത്തിൽ വഞ്ചനാപരമാണെന്നും ജയ്റാം കുറ്റപ്പെടുത്തി.
നിലവിലെ അനുപാതങ്ങൾ മാറില്ലെങ്കിലും ആഴത്തിലുള്ള പ്രത്യാഘാതങ്ങളുണ്ടാകും. ഉദാഹരണത്തിന്, ഉത്തർ പ്രദേശിൽ നിലവിൽ 80 സീറ്റുകളും തമിഴ്നാട്ടിൽ 39 സീറ്റുകളുമാണുള്ളത്. നിർദിഷ്ട ബില്ലിലൂടെ ഉത്തർപ്രദേശിന്റെ അംഗസംഖ്യ 120ലേക്ക് കുതിക്കും.
തമിഴ്നാട്ടിലാകട്ടെ പരമാവധി 59 വരെ മാത്രമേ എത്തൂ. ഇതുപോലെതന്നെ കേരളത്തിലെ ലോക്സഭാ സീറ്റുകൾ 20ൽനിന്ന് 30ലേക്ക് എത്തുമെങ്കിലും ബിഹാറിൽ 40ൽനിന്ന് 60ലേക്ക് ഉയരും. മൊത്തത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ 66 സീറ്റുകൾ നേടുന്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ 200 സീറ്റുകൾ നേടും.-ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
തെക്ക്, വടക്കുകിഴക്കൻ, പശ്ചിമ മേഖലകളിലെ ചെറിയ സംസ്ഥാനങ്ങൾക്കു ദോഷകരമാകുന്ന നിയമം തയാറാക്കാൻ മോദി ഏകപക്ഷീയമായി തയാറെടുക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.
തെലുങ്കാന മുഖ്യമന്ത്രി ഇതിനോടകം അപകടത്തിന്റെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും നിർദേശം ഔദ്യോഗികമാകുന്പോൾ മറ്റുള്ളവരും ഒപ്പം ചേരുമെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
NRI
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഫൊക്കാന മുൻ പ്രസിഡന്റും സാംസ്കാരിക, മാധ്യമ പ്രവർത്തകനും കൂടിയായ ജോർജി വർഗീസിനെ (ഫ്ലോറിഡ) തെരഞ്ഞെടുത്തു.
കമ്മീഷൻ അംഗങ്ങളായി ഫൊക്കാന മുൻ പ്രസിഡന്റ് ജോൺ പി. ജോൺ (കാനഡ), ട്രസ്റ്റി ബോർഡ് സെക്രട്ടറി ബിജു ജോൺ കൊട്ടാരക്കര (ന്യൂയോർക്ക് ) എന്നിവരെയും തെരഞ്ഞെടുത്തതായി ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ജോജി തോമസ് അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെനിസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ വച്ച് നടത്തപ്പെടുന്ന ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷനിൽ വച്ചാണ് 2026-28 വർഷത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
ജോർജി വർഗീസ് ഫൊക്കാന പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ഫൊക്കാന ടുഡേ ചീഫ് എഡിറ്റർ, തെരഞ്ഞെടുപ്പ് കമ്മീഷണർ, കേരള കൺവൻഷൻ ചെയർമാൻ എന്നീ നിലകളിലും ഫൊക്കാനയുടെ വിവിധ പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫ്ലോറിഡയിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലയിൽ സജീവ സാന്നിധ്യമായ ജോർജി വർഗീസ് ഫൊക്കാനയുടെ പൊതുസമ്മതനായ പ്രവർത്തകനായി എക്കാലവും അറിയപ്പെടുന്ന വ്യക്തിയാണ്.
ഒഐസിസി ഫ്ലോറിഡ ചാപ്റ്ററിന്റെ മുൻ പ്രസിഡന്റ്, ലോക കേരള സഭാംഗം, കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ പ്രസിഡന്റ്, സെക്രട്ടറി, അഡ്വൈസറി ബോർഡ് ചെയർമാൻ, മാർത്തോമ്മാ സഭ നോർത്ത് അമേരിക്കൻ ഭദ്രാസന മെമ്പർ, സൗത്ത് ഫ്ലോറിഡ ചർച്ച് വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ സർവീസിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്ന ജോർജി വർഗീസ്, തിരുവല്ല കവിയൂർ സ്വദേശിയാണ്.
ജോൺ പി. ജോൺ ഫൊക്കാനയുടെ മുൻ പ്രസിഡന്റ്, മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്തു തവണ ടോറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഫൊക്കാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെമ്പർ, കമ്മിറ്റി മെമ്പർ, ഇലക്ഷൻ കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കളത്തിപ്പടി സ്വദേശിയായ ജോൺ കാനഡയിലെ അറിയപ്പെടുന്ന വ്യവസായിയാണ്.
ബിജു ജോൺ കൊട്ടാരക്കര ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ് സെക്രട്ടറിയും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി മുൻ ട്രെഷററും അഡീഷണൽ അസോസിയേറ്റ് ട്രഷറർ, ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ ജോ. ട്രഷറർ, ഫൊക്കാന ടുഡേ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
മലയാളം ട്രൈബൂൺ ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്റർ, മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ്. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുറമെ കേരളത്തിന്റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്.
കേരള എൻജിനിയറിംഗ് ഗ്രാഡുവേറ്റ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ സജീവ പ്രവർത്തകനും സംഘടനയുടെ നിരവധി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
കീൻ ന്യൂസ് ലെറ്റർ ആൻഡ് പുബ്ലിക്കേഷൻസ് കോഓർഡിനേറ്റർ, കീൻ ലോംഗ് ഐലൻഡ് റീജിയണൽ വൈസ് പ്രസിഡന്റ്, പബ്ലിക് റിലേഷൻ കോഓർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചാപ്റ്ററിന്റെ ന്യൂയോർക്ക് റീജിയൺ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ദുബായിയിൽ ദീർഘകാലം ജോലി ചെയ്തിട്ടുള്ളതും നിലവിൽ ന്യൂയോർക്ക് ട്രാൻസിറ്റ് അതോറിറ്റിയിലെ സൂപ്പർവൈസറും റിയൽ എസ്റ്റേറ്റ് മേഖലയിലും പ്രവർത്തിക്കുന്ന ബിജു കൊട്ടാരക്കര സ്വദേശിയാണ്.
District News
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിൽ എൽഡിഎഫിലെ വെള്ളനാട് ശശിയെ പ്രസിഡന്റായും പ്രതീജയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. കമ്പനിമുക്ക് വാർഡിൽ നിന്നും 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശി വിജയിച്ചത്. ആറാം തവണയാണ് ശശി പ്രസിഡന്റാകുന്നത്. ഒരുതവണ വൈസ് പ്രസിഡന്റായും തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.
384 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കണ്ണമ്പള്ളി വാർഡിൽ നിന്നാണ് പ്രതീജ വിജയിച്ചത്. 2015-ലും പ്രതീജ ഈ വാർഡിൽ നിന്നും വിജയിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവർക്കു വരണാധികാരി നെടുമങ്ങാട് സഹകരണ വകുപ്പു ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ എ.പി. അജിത്ത് കുമാർ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സെക്രട്ടറി എൽ. സിന്ധു, പഞ്ചായത്ത് മുൻ പ്രസിഡന്റുമാർ, അംഗങ്ങൾ, വിവിധ കക്ഷിരാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Kerala
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ശിപാർശപ്രകാരം ക്രിസ്ത്യൻ പള്ളികളിലെ സണ്ഡേ സ്കൂൾ അധ്യാപകർക്ക് ക്ഷേമനിധി നൽകണമെന്ന അഭിപ്രായത്തിൽ വിശദമായ പഠനം വേണമെന്നു വിവിധ ക്രിസ്ത്യൻ സഭകൾ.
കഴിഞ്ഞ ദിവസം ന്യൂനപക്ഷ ഡയറക്ടറേറ്റ് വിളിച്ചുചേർത്ത യോഗത്തിലാണു വിവിധ സഭാ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.
യോഗം സംബന്ധിച്ച് തലേ ദിവസം മാത്രമാണ് അറിയിപ്പുകൾ പല സഭാ അധികാരികൾക്കും ലഭിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ ക്ഷേമനിധി ആരംഭിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിശദമായി പഠിക്കണമെന്നും ഇവർ അഭിപ്രായം അറിയിച്ചു.
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാന്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ചു പഠിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്.
Kerala
കോട്ടയം: പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില് പാര്ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് വോട്ടു ചെയ്തവർക്കെതിരെ നടപടിയുമായി ബിജെപി. കുമരകം പഞ്ചായത്തിലെ മൂന്ന് അംഗങ്ങളെ പാര്ട്ടിയുടെ പ്രാഥമിക അംഗത്വത്തില് നിന്നും പുറത്താക്കി.
പി.കെ.സേതു, വി.കെ.സുനിത്, നീതു റെജി എന്നിവരെയാണ് പുറത്താക്കിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരം കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡന്റായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്രൻ എ.പി. ഗോപിക്ക് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തിരുന്നു. ഇതോടെയാണ് യുഡിഎഫ് അട്ടിമറി വിജയം നേടിയത്. അംഗങ്ങള്ക്ക് വാട്സാപ്പില് വിപ്പ് അയച്ചിരുന്നു.
വിപ്പ് ലംഘിച്ചാണ് വോട്ടിംഗ് നടന്നത്. ഇത് അംഗീകരിക്കില്ലെന്നും ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന് ലാല് വ്യക്തമാക്കി.
Kerala
തൃശൂർ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർഥിയെ വിജയിപ്പിച്ച മറ്റത്തൂർ പഞ്ചായത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പടെ പത്തുപേരെ കോണ്ഗ്രസ് പുറത്താക്കി. ടെസി ജോസ് കല്ലറക്കല് പ്രസിഡന്റായി വിജയിച്ചതോടെയാണ് കോൺഗ്രസ് നടപടിയെടുത്തത്.
സുമ മാഞ്ഞൂരാന്, ടെസി കല്ലറയ്ക്കല്, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്, മിനി ടീച്ചര്, കെ.ആര്. ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്, നൂര്ജഹാന് എന്നിവരെയാണ് കോണ്ഗ്രസ് പുറത്താക്കിയത്. കോണ്ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസി ജോസ് കല്ലറക്കലിനെ പിന്തുണയ്ക്കുകയായിരുന്നു.
ചില ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പ്രതിപക്ഷ സര്ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ഓപ്പറേഷൻ താമര നീക്കം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്ട്ടിയില് നിന്ന് രാജിവെച്ചത്.
സ്ഥാനാര്ഥി നിര്ണയം മുതല് കോണ്ഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല് സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്റിനെയും കോണ്ഗ്രസ് പുറത്താക്കി നടപടിയെടുത്തിരുന്നു.
ഇതിനുപിന്നാലെയാണിപ്പോള് രാജിവെച്ച എട്ട് അംഗങ്ങളെയും ടെസി ജോസ് കല്ലറക്കലിനെയുമടക്കം പുറത്താക്കികൊണ്ടുള്ള കോണ്ഗ്രസ് നടപടി.